ലാല്‍ കെയെഴ്സ് ഇഫ്താര്‍ സംഘടിപ്പിച്ചു
Thursday, July 16, 2015 5:32 AM IST
മനാമ: ലാല്‍ കെയെഴ്സ് ബഹറിന്‍, മനാമ ഹൌസ് ഓഫ് യൂണിഫോം തൊഴില്‍ശാലയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കു ട്രാവലക്സിന്റെ സഹകരണത്തോടെ നടത്തിയ ഇഫ്താര്‍ സംഗമം ലാളിത്യംകൊണ്ടും സാധാരണ ജനങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

കെഐജി പ്രസിഡന്റ് സയ്ദ് റമദാന്‍ ഹിന്ദിയില്‍ നല്‍കിയ റംസാന്‍ മത സൌഹാര്‍ദ സന്ദേശം നിറഞ്ഞ കൈയടികളോടെയാണു തൊഴിലാളികള്‍ വരവേറ്റത്.

ആര്‍ഭാടം നിറഞ്ഞ ഒരുപാട് ഇഫ്താറുകളില്‍ പങ്കെടുത്തിട്ടുണ്െടങ്കിലും ഏറ്റവും കൂടുതല്‍ ഹൃദ്യമായി തോന്നിയതു സാധാരണക്കാരോടൊപ്പം ഉള്ള ഈ ഇഫ്താര്‍ ആണെന്നും ഇഫ്താര്‍ സംഗമങ്ങള്‍ ലാളിത്യമായിരിക്കാന്‍ എല്ലാവരും വരുന്ന വര്‍ഷങ്ങളിലെങ്കിലും കരുതിയിരിക്കണമെന്നും കെസിഎ സെക്രട്ടറി സോവിച്ചന്‍ ആശംശാപ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.

ഒരു താരാരാധന കൂട്ടായ്മ എന്നതില്‍ അപ്പുറം ബഹറിനിലെ കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിലുള്ള ലാല്‍ കെയെഴ്സിന്റെ ഇടപെടലുകള്‍ താന്‍ എന്നും അസൂയയോടാണ് നോക്കിക്കാണുന്നതെന്ന് ഒഐസിസി നേതാവ് സയ്ദ് അലി ആശംസ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കുടുംബ സൌഹൃദ വേദി പ്രസിഡന്റ് അജിത്കുമാറും ആശംസകള്‍ നേര്‍ന്നു.

ലാല്‍ കെയെഴ്സ് ബഹറിന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം. ഫൈസല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. പ്രജില്‍ പ്രസന്നന്‍, ജ്യോതിഷ് പണിക്കര്‍, കിരീടം ഉണ്ണി, അരുണ്‍ ജി. നെയ്യാര്‍, വിപിന്‍ രവീന്ദ്രന്‍, ഉല്ലാസ്, ശ്യാംകുമാര്‍ എന്നിവര്‍ നിയന്ത്രിച്ചു.