സൌദിയില്‍ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു
Thursday, July 16, 2015 5:18 AM IST
ദമാം: നിയമകുരുക്കുകള്‍ കാരണം മൂന്നു മാസത്തിലധികം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്ന മൃതദേഹം നവയുഗം സാംസ്കാരികവേദിയുടെയും കന്യാകുമാരി സ്വദേശിയായ റസല്‍ തോംസന്റെ മൃതദേഹമാണു നിയമകുരുക്കുകള്‍ കാരണം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ഉംഅല്‍ഷെയ്ഖിലെ ഒരു കമ്പനിയില്‍ മേസനായി ജോലി ചെയ്തു വരികയായിരുന്ന റസല്‍, ജീവിതപ്രാരാബ്ധങ്ങള്‍ കാരണം മാര്‍ച്ച് 16 നാണു റസല്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം സഫ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നീണ്ടു പോകുന്ന നിയമക്കുരുക്കുകള്‍ കാരണം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും നവയുഗം സാംസ്കാരിക വേദി ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായം തേടുകയായിരുന്നു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായും സൌദി അധികൃതരുമായും ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍, നിയമകുരുക്കുകള്‍ അഴിച്ച് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ കഴിഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം