പ്രഫഷണലുകള്‍ നിര്‍മാണാത്മകമാകണം: ആര്‍എസ്സി
Wednesday, July 15, 2015 6:27 AM IST
മക്ക: ഗള്‍ഫ് രാജ്യങ്ങളിലുടെനീളം റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) നടത്തി വരുന്ന പ്രഫഷണലുകളുടെ സംഗമമായ പ്യൂരിഫിക് മക്ക സോണ്‍ ഏഷ്യന്‍ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടത്തി.

മക്കയിലെ വിവിധ ഏരിയകളില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകളെ സംഘടിപ്പിച്ചായിരുന്നു പ്യൂരിഫിക് നടത്തിയത്. നിര്‍മാണാത്മകമായ രീതിയില്‍ പ്രഫഷണലിസത്തെ ഉപയോഗപ്പെടുത്തി പ്രഫഷണലുകള്‍ തന്റെ അറിവും കഴിവും സമൂഹത്തിനു സമര്‍പ്പിക്കാന്‍ തയാറവണമെന്നു പ്യൂരിഫിക് ആഹ്വാനം ചെയ്തു.

സമ്മേളനത്തില്‍ ആര്‍എസ്സി മക്ക സോണ്‍ ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം അധ്യക്ഷത വഹിച്ചു. സുലൈമാന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. ഐസിഎഫ് മക്ക സെന്‍ട്രല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് അമാനി ഉദ്ഘാടനം ചെയ്തു. ഡോ. അഷ്റഫ്, സയിദ് സിയാദ്, എന്‍ജിനിയര്‍ ഫൈസല്‍, ഉസ്മാന്‍ കുറുകത്താണി, അബ്ദുള്ള ഫാര്‍മസിസ്റ് എന്നിവര്‍ സംബന്ധിച്ചു. അബ്ദുറഹ്മാന്‍ കുറ്റിപ്പുറം സ്വാഗതവും മുസമ്മില്‍ തെഴെചൊവ്വ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍