ഇശല്‍ മക്ക ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Wednesday, July 15, 2015 3:11 AM IST
മക്ക : മക്കയിലെ കല സാംസ്ക്കാരിക സംഘടനയായ ഇശല്‍ മക്കയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ശുമൈസി ഇസ്ഥിറാഹയില്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെഎംബി ബഷീര്‍ അധ്യക്ഷത വഹിച്ചു . ശാനിയാസ് കുന്നിക്കോട് മുഖ്യാതിഥി ആയിരുന്നു. സംഘടന ചര്‍ച്ചയില്‍ ഭാവി പരിപാടികള്‍ക്ക രൂപരേഖ തയ്യാറാക്കി.

ഇശല്‍ മക്കയുടെ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഇശല്‍ കാരുണ്യം 2015 പദ്ധതി സലിം കൊണ്േടാട്ടി അവതരിപ്പിച്ചു. റഹീം വലിയോറ, അജ്മല്‍, കുഞ്ഞി മടവൂര്‍, നവാസ് ബാബു ഉമ്മാത്ത് , ഫൈസല്‍ അസര്‍ജവാല്‍ എന്നിവര്‍ സംസാരിച്ചു .

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂര്‍