എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ജിദ്ദ ഈദ് മീറ്റ് സംഘടിപ്പിക്കുന്നു
Wednesday, July 15, 2015 3:11 AM IST
ജിദ്ദ: എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ജിദ്ദാ ഈദ് മീറ്റ് സംഘടിപ്പിക്കുന്നു. പെരുന്നാള്‍ ദിവസം ഖാലിദ് ബിന്‍ വാലിദ് പാര്‍ക്കില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ വടംവലി, ലെമണ്‍ സ്പൂണ്‍, ഷൂട്ട് ഔട്ട്, ചാക്ക് റെയ്സ്, 50 മീറ്റര്‍ നടത്തം തുടങ്ങി വിവിധതരം കായികവിനോദ മത്സരങ്ങള്‍ അരങ്ങേറും. അതേ ദിവസം വൈകിട്ട് ഏഴിനു അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കുട്ടികളുടെയും വലിയവരുടെയും ഇന്‍ഡോര്‍ ഗെയിമുകളും ക്വിസ്, റിവേഴ്സ് ക്വിസ്, മെമ്മറി ടെസ്റ്, ബലൂണ്‍ ബ്രേക്കിം ഗാനം, കവിത ആലാപനമത്സരങ്ങളും നടക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: സുള്‍ഫിക്കര്‍ ഒതായി: 0508605622, സക്കീര്‍ എടവണ്ണ: 0532892992, നൌഷാദ് വല്ലാരമ്പാറ: 0534679504, ഹക്കീം മുണ്ടങ്കര.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂര്‍