ഗ്രീസിനു കിട്ടിയ സഹായം മുഴുവന്‍ പോയത് ജര്‍മനിയിലേക്കും ഫ്രാന്‍സിലേക്കുമെന്നു ജോസഫ് സ്റിഗ്ളിറ്റ്സ്
Tuesday, July 14, 2015 8:20 AM IST
ഏഥന്‍സ്: യൂറോപ്യന്‍ യൂണിയനും ഐഎംഎഫും നല്‍കിയ രണ്ടു സഹായ പാക്കേജുകളുടെയും പ്രയോജനം കിട്ടിയത് ഗ്രീക്ക് ജനതയ്ക്കല്ലെന്നു നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റിഗ്ളിറ്റ്സ്. ഐഎംഎഫിന്റെ മുന്‍ മേധാവി കൂടിയാണ് അദ്ദേഹം.

രക്ഷാ പാക്കേജ് തുകയുടെ 90 ശതമാനവും ജര്‍മനിയിലെയും ഗ്രീസിലെയും ബാങ്കുകളാണു കൊള്ളയടിച്ചത്. ജര്‍മനി ഗ്രീസിനോടു ചെയ്തത് ദുരന്തമാണെന്നും തകര്‍ന്നുതരിപ്പണമായ രാജ്യത്തില്‍നിന്ന് ഇനിയും കൂടുതല്‍ ചോദിക്കുന്നത് മനഃസാക്ഷിക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീക്ക് ബാങ്കുകള്‍ക്കു കൂടുതല്‍ അവസരം നല്‍കിയാല്‍ ചിലപ്പോള്‍ രാജ്യം പ്രതിസന്ധിയില്‍നിന്ന് കരകയറിയേക്കാമെന്നും സ്റിഗ്ളിറ്റ്സ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍