മങ്കട സിഎച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി
Tuesday, July 14, 2015 6:03 AM IST
ദുബായി: പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലും മങ്കട താലൂക്ക് ആശുപത്രിയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സിഎച്ച് സെന്ററിന് ദുബായി കമ്മിറ്റിയുടെ ഫണ്ട് ദുബായി മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ മുനീര്‍ തൈയില്‍ മലപ്പുറം ജില്ലാ സെക്രട്ടറി നിഹ്മത്തുള്ള മങ്കടക്കു കൈമാറി.

മങ്കട സിഎച്ച് സെന്റര്‍ റംസാന്‍ മാസത്തില്‍ മലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലും മങ്കട താലൂക്ക് ആശുപത്രിയിലും വരുന്ന നിര്‍ധനരോഗികള്‍ക്ക് നോമ്പുതുറയും അത്താഴവും കഴിഞ്ഞ മൂന്നു വര്‍ഷമായി നല്‍കി വരുന്നുണ്ട്. കൂടാതെ മണ്ഡലത്തില്‍ ആംബുലന്‍സ് സര്‍വീസ് പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വിതരണം കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം എന്നിവയും നടത്തിവരുന്നു. ദുബായി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി സബാഹ് കടന്നമണ്ണ, മങ്കട സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ സി.ടി. നിഷാദ്, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കൊളത്തൂര്‍, സെക്രട്ടറിമാരായ നാസര്‍ കൂട്ടിലങ്ങാടി, റാഫി മൂര്‍ക്കനാട് എന്നിവര്‍ സംബന്ധിച്ചു.