പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
Tuesday, July 14, 2015 6:01 AM IST
ദോഹ: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ലൈഫ് സ്റയില്‍ റസ്ററന്റില്‍ നടന്നു. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലിനു ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനാണു പ്രകാശനം നിര്‍വഹിച്ചത്.

എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം, ക്യൂ റിലയന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള തെരുവത്ത്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍കുഞ്ഞി, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ടീ ടൈം ജനറല്‍ മാനേജര്‍ ഷിബിലി, ഷാല്‍ഫിന്‍ ട്രാവല്‍സ് മാനേജര്‍ ഇഖ്ബാല്‍, ഷാല്‍ഫിന്‍ ട്രേഡിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ ഷമീജ്, ഷാ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ ഷാ, ഇന്‍ഫോസാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ റഹീം, മനാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കുന്നത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൌഹാര്‍ദ്ദം മെച്ചപ്പെടുത്തുവാനും സഹായകരമാകണമെന്നതാണ് പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാള്‍ സ്നേഹത്തിന്റേയും സൌഹാര്‍ദത്തിന്റേയും സന്ദേശമാണു ലോകത്തിനു നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കു സ്നേഹ സന്ദേശങ്ങള്‍ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്താനും പെരുന്നാള്‍ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, ഷബീര്‍ അലി, സിയാഉറഹ്മാന്‍, സെയ്തലവി, അഷ്കര്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.