കേര ഇഫ്താര്‍ 'സ്നേഹസംഗമം 2015' സംഘടിപ്പിച്ചു
Tuesday, July 14, 2015 5:57 AM IST
കുവൈറ്റ്: എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ (കേര) ഈ വര്‍ഷത്തെ ഇഫ്താര്‍ സ്നേഹസംഗമം ജൂലൈ 10 നു (വെള്ളി) അബാസിയ ഓര്‍മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

യോഗത്തില്‍ അജോ ഏബ്രഹാം സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ പ്രമുഖ സംഘടനയായ കുവൈറ്റ് ഇസ്ലാമിക് ഗ്രൂപ്പിന്റെ ഖുര്‍ആന്‍ വിഭാഗം തലവനുമായ നിയാസ് ഇസ്ലാഹി ഇഫ്താര്‍ സന്ദേശം നല്‍കി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു ഫാ. പോള്‍ മാനുവല്‍, അദ്വൈതം സംഘടനയുടെ പ്രതിനിധി ദീപക് ശശിധരന്‍, രഘുനാഥ് എന്നിവര്‍ ആശംസ നല്‍കി സംസാരിച്ചു. യോഗത്തിനു കേര ജനറല്‍ സെക്രട്ടറി കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു.

നോമ്പു തുറയ്ക്കുശേഷം നല്‍കിയ സ്നേഹ വിരുന്നില്‍ മാധ്യമ പ്രധിനിധികള്‍, വിവിധ മത പ്രതിനിധികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

പരിപാടികള്‍ക്കു സെബാസ്റ്യന്‍ പീറ്റര്‍, ഡെന്നീസ്, റിസ്വാന്‍, ഡഗ്ളാസ്, ശശി കുമാര്‍, ഹംസ കോയ, സദാശിവന്‍, തെരേസ ആന്റണി, പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബോബി പോള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍