ലിവര്‍പൂള്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ ദുക്റാന തിരുനാള്‍ ജൂലൈ 19ന്
Tuesday, July 14, 2015 5:54 AM IST
ലണ്ടന്‍: ലിവര്‍പൂള്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ദുക്റാന തിരുനാള്‍ ജൂലൈ 19നു (ഞായര്‍) ആഘോഷിക്കുന്നു. വിശുദ്ധ തോമാസ്ളീഹായുടെ തിരുനാളിനൊപ്പം വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ എവുപ്രാസ്യമ്മയുടേയും തിരുനാളുകള്‍ കൂടി ഈ വര്‍ഷം സംയുക്തമായി ആഘോഷിക്കുന്നു.

ഇടവക വികാരിയും സീറോ മലബാര്‍ കോഓര്‍ഡിനേറ്ററുമായ ഫാ. തോമസ് പാറയടിയുടെയും ഷ്രൂസ്ബറി രൂപത ചാപ്ളെയിന്‍ ഫാ. ലോനപ്പന്‍ അരങ്ങാശേരിയുടെയും കാര്‍മികത്വത്തില്‍ വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാനയും തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ വാങ്ങുവാന്‍ എല്ലാ വിശ്വാസികളേയും സേക്രട്ട് ഹാര്‍ട്ട് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. തോമസ് പാറയടി അറിയിച്ചു.

പള്ളിയുടെ വിലാസം: ടമരൃലറ ഒലമൃ ഇവൌൃരവ. ഘീം ഒശഹഹ, ഘശ്ലൃുീീഹ, ഘ7 8ഠച.