സൂറിച്ച് തടാകത്തില്‍ മുങ്ങി മരിച്ച മലയാളിയുടെ മൃതദ്ദേഹം കണ്െടടുത്തു
Tuesday, July 14, 2015 5:26 AM IST
സൂറിച്ച്: കഴിഞ്ഞ വെള്ളിയാഴ്ച സൂറിച്ച് തടാകത്തില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ബോണി തറപ്പേലിന്റെ മൃതദ്ദേഹം കണ്െടടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മുങ്ങിമരിച്ച ബോണിയുടെ മൃതദേഹത്തിനായി മുങ്ങല്‍ വിദഗ്ധരും തടാക പോലീസും നടത്തിവന്ന തിരച്ചിലില്‍ കണ്െടത്താനായിരുന്നില്ല.

അപകടം നടന്ന സ്ഥലത്തിനു സമീപത്തായി തന്നെ മൃതദേഹം ഒരു പെഡല്‍ ബോട്ട് യാത്രക്കാരിയാണ് കണ്െടത്തിയത്. സൂറിച്ച് തടാകത്തില്‍ തീരത്തുനിന്നു മുന്നൂറ് മീറ്റര്‍ മാത്രം ദൂരെയാണ് മൃതദ്ദേഹം കണ്െടത്തിയത്. നൂതനമായ സോണാര്‍ ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചു പോലീസും മുങ്ങല്‍വിദഗ്ധരും കൂടി മൂന്നു ദിവസം നടത്തിയ തിരച്ചില്‍ നിഷ്ഫലമായിരുന്നു. തിങ്കളാഴ്ച 2.45 -നു മൃതദേഹം തെളിഞ്ഞ വെള്ളത്തിനടിയില്‍ കണ്ട പെഡല്‍ ബോട്ട് യാത്രക്കാരി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു.

തറപ്പേല്‍ സാബു -റാണി ദമ്പതികളുടെ മകന്‍ ആണ് ബോണി സെബാസ്റ്യന്‍ (21)
ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയതായിരുന്നു. രാജഗിരിയില്‍ എംബിഎ വിദ്യാര്‍ഥിയായ ബോണി ഉന്നത വിദ്യാഭ്യാസ പദ്ധതി പ്രകാരം ജര്‍മനിയില്‍ (എക്സ്ചേഞ്ച്) പഠിക്കുകയായിരുന്നു. വെള്ളിയാഴ്ച ബന്ധുവിനോടൊപ്പം സൂറിച്ച് തടാകത്തില്‍ എത്തിയതായിരുന്നു. നാഗരൂര്‍ തങ്കച്ചന്‍ (ഹേഗന്‍സ്ഡോര്‍ഫ്), ജോസ് (ബാസല്‍) ,ബേബിച്ചന്‍ (സൂറിച്ച്), തറപ്പേല്‍ മത്തായിച്ചന്‍ (സൂറിച്ച്), മുരിക്കനാനിക്കല്‍ സൈനമ്മ (സൂറിച്ച്) എന്നിവര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അടുത്ത ബന്ധുക്കളാണ് .

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍