ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി റിയാദ് ഇഫ്താര്‍ സംഗമം നടത്തി
Saturday, July 11, 2015 9:08 AM IST
റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി റിയാദ് ഇഫ്ത്താര്‍ സംഗമം നടത്തി. ബത്ത ഹാഫ്മൂണ്‍  ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഇഫ്ത്താര്‍ സംഗമത്തില്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരിക്കോട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയിലെ ഒഐസിസിയുടെ വിവിധ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരും ഭാരവാഹികളും സംഗമത്തില്‍ പങ്കെടൂത്തു.

ചെമ്മണിയോട്, തെന്നല, കൊടിഞ്ഞി പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന പെരുന്നാള്‍ കിറ്റിനുള്ള ഫണ്ട് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സലീം കളക്കരയില്‍ നിന്ന് ജീവകാരുണ്യ ചെയര്‍മാന്‍ വാഹിദ് വാഴക്കാട്, കണ്‍വീനര്‍ റഹ്മാന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ എറ്റു വാങ്ങി. വിവിധ പ്രദേശങ്ങളിലുള്ള പെരുന്നാള്‍ കിറ്റ് വിതരണങ്ങള്‍ക്ക് കെപിസിസി. സെക്രട്ടറി വി.വി. പ്രകാശ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്, മലപ്പുറം ജില്ല ഒഐസിസി വൈസ് പ്രസിഡന്റ് സലാം തെന്നല എന്നിവര്‍ നേതൃത്വം നല്‍കും. ഗ്ളോബല്‍ കമ്മിറ്റി മെംബര്‍ റസാഖ് പൂക്കോട്ടൂമ്പാടം, സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി സജി കായംകുളം, ജില്ലാ സെക്രട്ടറി സക്കിര്‍ ധാനത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞടുത്ത മുസത്ഫ പാണ്ടിക്കാടിനു ജില്ലാ പ്രസിഡന്റ് ജിഫിന്‍ ഹാരാര്‍പ്പണം നടത്തി. ജില്ലാ സെക്രട്ടറി അമീര്‍ പട്ടണത്ത്, ബാവ തിരൂരങ്ങാടി, സലിം കോട്ടക്കല്‍, അഷറഫ് പൂക്കോട്ടുമ്പാടം, ഷബീറലി മങ്കട, അന്‍സാര്‍ വാഴക്കാട്, സമീര്‍, റിയാസ് വണ്ടൂര്‍, അലി ഹാഫ്മൂണ്‍, ഷംസുദ്ദീന്‍ മാളിയക്കല്‍, ബനൂജ് പൂക്കോട്ടൂമ്പാടം, ബാവ ഇല്ലാഹി തുടങ്ങിയവര്‍ നേത്യത്വം നല്‍കി. ജന.സെക്രട്ടറി ഷാഫി കൊടിഞ്ഞി സ്വാഗതവും ടഷറര്‍ ജംഷദ് തൂവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍