സൂറിച്ച് തടാകത്തില്‍ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു
Saturday, July 11, 2015 9:06 AM IST
സൂറിച്ച്: മലയാളി വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങി മരിച്ചു. തറപ്പേല്‍ സാബു-റാണി ദമ്പതികളുടെ മകന്‍ ബോണി സെബാസ്റ്യന്‍ (21) ആണ് സൂറിച്ചിലെ തടാകത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച ബന്ധുവിനോടൊപ്പം കുളിക്കാനിറങ്ങിപ്പോഴായിരുന്നു അപകടം.

രാജഗിരിയില്‍ എംബിഎ വിദ്യാര്‍ഥിയായ ബോണി ഉന്നത വിദ്യാഭ്യാസ പദ്ധതി പ്രകാരം ജര്‍മനിയില്‍ (എക്സ്ചേഞ്ച്) പഠിക്കുകയായിരുന്നു. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയതായിരുന്നു.

ഏക സഹോദരന്‍: ബോബി (വിദ്യാര്‍ഥി). തങ്കച്ചന്‍ നാഗരൂര്‍ (ഹേഗന്‍സ്ഡോര്‍ഫ്), ജോസ് (ബാസല്‍), ബേബിച്ചന്‍ (സൂറിച്ച്), മത്തായിച്ചന്‍ തറപ്പേല്‍ (സൂറിച്ച്), സൈനമ്മ മുരിക്കനാനിക്കല്‍ (സൂറിച്ച്) എന്നിവര്‍ ബന്ധുക്കളാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍