ഒഐസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
Saturday, July 11, 2015 9:06 AM IST
ജുബൈല്‍: ഒഐസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ രാഷ്ട്രീയ, സാമുഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പേര്‍ സംബന്ധിച്ചു. ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒഐസിസി സൌദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. നാഷണല്‍ പ്രസിഡന്റ് പി.എം. നജീബ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വൈ. സുധീന്ദ്രന്‍, റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല എന്നിവരെ യഥാക്രമം സുരേഷ് കണ്ണൂര്‍, മമനാജ് നാരായണന്‍, നസീര്‍ തുണ്ടില്‍ എന്നിവര്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

പ്രസിഡന്റ് ചന്ദ്രന്‍ കല്ലട അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല, നാഷണല്‍ പ്രസിഡന്റ് പി.എം. നജീബ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വൈ. സുധീന്ദ്രന്‍, ഗ്ളോബല്‍ അംഗങ്ങളായ സി. അബ്ദുള്‍ ഹമീദ്, അഷ്റഫ് മൂവാറ്റുപുഴ, റീജണല്‍ ജനറല്‍ സെക്രട്ടറിമാരായ ഇ.കെ. സലിം, റോയ് ശാസ്താംകോട്ട എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ് മാന്‍ സ്വാഗതവും പ്രസിഡന്റ് വില്‍സണ്‍ തടത്തില്‍ നന്ദിയും പറഞ്ഞു.

ഒഐസിസി റീജണല്‍ നേതാക്കന്മാരായ നബീല്‍ നൈതല്ലൂര്‍, സുരേഷ് കുന്നം, ബൈജു കുട്ടനാട്, ഹനീഷ് റാവുത്തര്‍, ചന്ദ്രമോഹന്‍, സക്കീര്‍ ഹൂസൈന്‍, സൈഫുദ്ദീന്‍ ചീച്ലു, സന്തോഷ് വിളയില്‍, നിസാര്‍ മാന്നാര്‍, നൈസാം നഗരൂര്‍, ഷാജി മോഹന്‍, സന്തോഷ് സരോജ്, ഹമീദ് കനിച്ചാട്ടില്‍ എന്നിവരും ഉമേഷ് കളരിക്കല്‍ (നവോദയ), റഷീദ് താഴ്മ (നവയുഗം), നാസര്‍ പെരുമ്പാവൂര്‍ (തേജസ്), സനല്‍ കുമാര്‍ (ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍) ജയന്‍ തച്ചാന്‍പാറ (സാമൂഹിക പ്രവര്‍ത്തകന്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജൂബൈല്‍ ഒഐസിസി നേതാക്കന്മാരായ കിച്ചു കായംകുളം, ഉസ്മാന്‍ കുന്നംകുളം, അമ്ജത് അടൂര്‍, ഭാസ്കരന്‍ കൊടുവള്ളി, നിബിന്‍ അനില്‍, അലിഫ് ചങ്ങനാശേരി, വിഷ്ണു വിജയ് തുടങ്ങിയവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി. റീജണല്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം