വേങ്ങര മണ്ഡലം കെഎംസിസി വാര്‍ഷിക റിലീഫ് പദ്ധതി പ്രഖ്യാപനവും സമൂഹ നോമ്പു തുറയും നടത്തി
Saturday, July 11, 2015 9:05 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി വാര്‍ഷിക റിലീഫ് പദ്ധതി പ്രഖ്യാപനവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.

ദമാം അസ്കാന്‍ പാര്‍ക്കില്‍ ഹുസൈന്‍ എആര്‍ നഗര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കബീര്‍ കൊണ്േടാട്ടി ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ മാലിക്ക് മക്ബൂല്‍ റിലീഫ് പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു.

വിവിധ കെഎംസിസി കമ്മിറ്റി നേതാക്കളായ അഷ്റഫ് ആളത്ത്, മാമു നിസാര്‍, മുസ്തഫ കമാല്‍ കോതമംഗലം, റഫീക്ക് പോയില്‍തൊടി, സിറാജ് ആലുവ, നാസര്‍ ചാലിയം, മഹ്മൂദ് പുക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ കണ്ണമംഗലം സ്വാഗതവും ഇസ്മായില്‍ പുള്ളാട്ട് നന്ദിയും പറഞ്ഞു. സലാഹുദ്ദീന്‍ കണ്ണമംഗലം, ഹംസ എആര്‍ നഗര്‍, റസാഖ് ഊരകം, യാസിര്‍ കണ്ണമംഗലം, കുഞ്ഞു വളപ്പില്‍, ഹംസക്കുട്ടി എആര്‍ നഗര്‍ എന്നിവര്‍ സമൂഹ നോമ്പു തുറക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം