ജര്‍മനിയിലെ ഒരു യൂറോ വരുമാനത്തില്‍ ടാക്സ് കഴിച്ചാല്‍ പകുതി പോലുമില്ല
Saturday, July 11, 2015 9:01 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഒരു സാധാരണ പൌരന് ടാക്സുകള്‍ അടച്ച ശേഷം ഒരു യൂറോ വരുമാനത്തില്‍ നിന്നും മിച്ചമായി ലഭിക്കുന്നത് 47.6 സെന്റ് ആണ്. ജര്‍മന്‍ നികുതിദായകരുടെ സംഘടന നടത്തിയ വിശകലനത്തില്‍ പുറത്തുവിട്ടതാണ് ഈ വിവരം.

ഓരോ നികുതികളും പ്രത്യേമായി ഈ വിശകലനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ നികുതി ഘടന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ ഉയര്‍ന്ന നിരക്കുകള്‍ ആണ്. ജര്‍മനിയിലെ ജോലിക്കാരുടെ ശമ്പളത്തില്‍ നിന്നും എല്ലാ ടാക്സുകളും നിര്‍ബന്ധ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയവും പിടിച്ചതിനു ശേഷം ബാക്കി തുക മാത്രമേ നെറ്റ് ശമ്പളം ലഭിക്കുകയുള്ളു.

ഒരു സാധാരണ പൌരന്‍ ഒരു യൂറോക്ക് നല്‍കുന്ന നികുതികള്‍ ഇപ്രകാരമാണ്. സോഷ്യല്‍ സെകനരിറ്റിക്ക് വേണ്ടി 1.3 സെന്റ് ഓള്‍ഡ് എയ്ജ് കെയര്‍, 1.6 സെന്റ് തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ്, 8.1 സെന്റ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, 9.6 സെന്റ് പെന്‍ഷന്‍ പ്രീമിയം. ഇതിനുപുറമെ 9.5 ന്റ്െ ഉല്‍പ്പന്ന നികുതി, 13.1 സെന്റ് വെയ്ജ് ആന്‍ഡ് ഇന്‍കം ടാക്സ്, 1.9 സെന്റ് എനര്‍ജി ടാക്സ്, 6.0 സെന്റ് പിന്‍തുടര്‍ച്ചാ നികുതി, വാഹന നികുതി, ഇന്‍ഷ്വറന്‍സ് നികുതി, റേഡിയോ-ടിവി നികുതി. ഓരോരുത്തരുടെയും വ്യക്തിപരമായ നിലവാരം അനുസരിച്ച് അടയ്ക്കുന്ന നികുതികളില്‍ ചില്ലറ വിത്യാസം ഉണ്ട്. ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുന്നവരുടെ ഒരു ഏകദേശ ചിത്രം വിശദമായ ഈ നികുതി വിശകലനത്തിലൂടെ മനസിലാക്കാനാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍