കിഴക്കന്‍ ജര്‍മനിയില്‍ ജനസംഖ്യ കുറയും
Friday, July 10, 2015 8:10 AM IST
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയില്‍ 2030 ആകുന്നതോടെ ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്റേറ്റുകളിലെല്ലാം ഈ പ്രവണത ദൃശ്യമാകുമെന്നാണു വിലയിരുത്തല്‍.

ബെര്‍ടെല്‍സ്മാന്‍ ഫൌണ്ടേഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അടുത്ത 15 വര്‍ഷത്തിനിടെ ജര്‍മനിയിലെ ആകെ ജനസംഖ്യയില്‍ത്തന്നെ അര മില്യനോളം കുറവു വരുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും വലിയ നഷ്ടം കിഴക്കന്‍ സ്റേറ്റുകള്‍ക്കായിരിക്കും. ജര്‍മനിയിലെ ആകെ ജനസംഖ്യ 80 മില്യനാണ്.

സാക്സണ്‍ അന്‍ഹാള്‍ട്ടില്‍ 13.6 ശതമാനവും തുറിംഗനില്‍ 9.9 ശതമാനവും കുറവു വരുമെന്നാണു പ്രവചിക്കപ്പെടുന്നത്. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ജനസംഖ്യ കുറവുള്ള ചെറു പട്ടണങ്ങളെയായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍