ജര്‍മനിയില്‍ വെടിവയ്പില്‍ രണ്ടു മരണം
Friday, July 10, 2015 6:46 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയയില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. ജൂലൈ 10നു (വെള്ളി) രാവിലെ ബവേറിയയിലെ അന്‍സ്ബാഹ് പട്ടണത്തിലാണു സംഭവം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. 82 കാരിയും ഒരു സൈക്കിള്‍ യാത്രക്കാരനുമാണു മരിച്ചത്.

ഘാതകന്‍ ഒരു മെഴ്സിഡെസ് കാറില്‍ നഗരത്തിലെ ഒരു പ്രെടോള്‍ ബങ്കിലെത്തിയാണ് നിറയൊഴിച്ചതെന്നും കാറില്‍ മറ്റു രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പോലീസിനോട് വിവരിച്ചു.

തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പതിനെട്ടുകാരനെ പോലീസ് അറസ്റ് ചെയ്തു. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍