പത്താംതരം തുല്യത പരീക്ഷ യുഎയില്‍ സെപ്റ്റംബര്‍ ഒമ്പതിന്
Friday, July 10, 2015 6:45 AM IST
ദുബായി: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ യുഎഇയില്‍ സെപ്റ്റംബര്‍ ഒമ്പതിന് (ബുധന്‍) ആരംഭിച്ച് 17ന്(വ്യാഴം) അവസാനിക്കും. ദുബായി ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ആണു പരീക്ഷാ കേന്ദ്രം. പരീക്ഷ യുഎഇ സമയം രാവിലെ 8.30ന് ആരംഭിച്ച് 11.30ന് അവസാനിക്കും.

ഒമ്പതിനു (ബുധന്‍) മലയാളം, 10നു (വ്യാഴം) ഇഗ്ളീഷ്, 11നു (വെള്ളി) ഹിന്ദി, 14നു (തിങ്കള്‍) സോഷ്യല്‍ സയന്‍സ്, 15നു (ചൊവ്വ) ജനറല്‍ സയന്‍സ്, 16നു (ബുധന്‍) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 17നു (വ്യാഴം) ഗണിത ശാസ്ത്രം എന്നീ പ്രകാരമാണു പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

ദുബായി കെഎംസിസി 2014-15 ബാച്ചിലേക്കു രജിസ്റര്‍ ചെയ്തിട്ടുള്ള എല്ലാ പഠിതാക്കളും പരീക്ഷ ഫീസ്, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ദുബായി കെഎംസിസി ഓഫീസില്‍ എത്തിക്കണമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.സലൃമഹമുമൃലലസവെമയവമ്മി.രീാ, ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി എന്നീ വെബ്സൈറ്റിലോ അല്ലെങ്കില്‍ 04 2727773 എന്ന ദുബായി കെഎംസിസി ഓഫീസ് നമ്പറിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍