ജനക്പുരി പള്ളിയില്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ 10 മുതല്‍ 19 വരെ
Friday, July 10, 2015 6:42 AM IST
ന്യൂഡല്‍ഹി: ജനക്പുരി സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ 10 മുതല്‍ 19 വരെ പത്തു ദിവസങ്ങളിലായാണ് തിരുനാളാഘോഷം. 10 നു വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഫാ. ജേക്കബ് നങ്ങാലിമാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

തിരുനാളാഘോഷത്തോടനുബന്ധിച്ച് ജൂലൈ 18നു (ശനി) ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു പ്രദക്ഷിണവും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രധാന തിരുനാള്‍ ദിനമായ 19നു (ഞായര്‍) നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷിജോ കോനുപറമ്പന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്