ബര്‍മിംഗ്ഹാമില്‍ യുക്മ ദേശിയ കായിക മേള 18ന്
Friday, July 10, 2015 6:40 AM IST
ബര്‍മിംഗ്ഹാം: യുക്മ ദേശിയ കായിക മേള ജൂലൈ 18നു (ശനി) ബര്‍മിംഗ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫില്‍ട്ടില്‍ നടക്കും. രാവിലെ 9.30നു രജിസ്ട്രഷന്‍ ആരംഭിക്കും.

ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വടംവലി മത്സരമാണ്. ഓണക്കാലം അടുത്തെത്തിയപ്പോള്‍ വടംവലി മത്സരം അംഗ അസോസിയേഷനുകളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. റീജണില്‍നിന്നും വടംവലി മത്സരങ്ങളില്‍ വിജയിച്ചവരെ കുടാതെ അംഗ അസോസിയേഷനുകളില്‍നിന്നും പങ്കെടുക്കുവാന്‍ താത്പര്യമുള്ള വടംവലി ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

നാഷണല്‍ കായികമേളയുടെ ഭാഗമായി നടക്കുന്ന വടംവലി മത്സരം ഇക്കുറി ഒരു ഓപ്പണ്‍ ഇവന്റ് ആയിരിക്കും. വടംവലി മത്സരത്തില്‍ റീജണ്‍ തലത്തില്‍ വിജയികളായവരെ കൂടാതെ, പങ്കെടുക്കുവാന്‍ താത്പര്യമുള്ള യുക്മയുടെ അംഗ അസോസിയേഷനുകള്‍ക്കും തങ്ങളുടെ ടീമിനെ നേരിട്ടു പങ്കെടുപ്പിക്കാവുന്നതാണ്. വിജയികളായവര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് ടീം ഒന്നിന് 25 പൌണ്ടാണ്. മത്സരത്തിന്റെ പൊതു നിയമാവലികള്‍ ഡൌണ്‍ലോഡ് ചെയ്യുവാനായി വു://റൃശ്ല.ഴീീഴഹല.രീാ/ളശഹല/റ/0ആബയരണ3ദഇഥ8ീലയഠങഃഞഹഥംയഹുഢേ00/്ശലം?ൌു=വെമൃശിഴ (ജഉഎ) എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

വിവിധ റീജണുകളില്‍നിന്നു നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ പേരുവിവരങ്ങള്‍ സ്കോറിംഗ് ഷീറ്റില്‍ യഥാക്രമം പൂരിപ്പിച്ച് ജൂലൈ 10നു മുമ്പായി ൌൌസാമുീൃ2015@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുതരണമെന്ന് കായികമേള കോഓര്‍ഡിനേറ്റര്‍ ബിജു പന്നിവേലി പറഞ്ഞു. റിസള്‍ട്ട് അയച്ചു നല്‍കേണ്ട ഫോം ഡൌണ്‍ലോഡ് ചെയ്യുവാനായി വു://റൃശ്ല.ഴീീഴഹല.രീാ/ളശഹല/റ/0ആബയരണ3ദഇഥ8ീലങഋഞംടഒആഖലഏ9ഡലാ8/്ശലം?ൌു=വെമൃശിഴ (ഋഃരലഹ) എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

നാഷണല്‍ കായികമേളയുടെ പുതുക്കിയ രജിസ്ട്രേഷന്‍ ഫീസ് താഴെപ്പറയുന്ന പ്രകാരമാണ്.

മറ്റൊരു ഗ്രൂപ്പ് ഇനമായ റിലേ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമിലെ അംഗങ്ങള്‍ എല്ലാവരും തന്നെ ഒരേ അസോസിയേഷനില്‍നിന്നു തന്നെയുള്ളവര്‍ ആയിരിക്കേണ്ടതാണെന്ന കാര്യത്തില്‍ അതത് അസോസിയേഷന്‍/റീജണല്‍ ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതാണ്.

10.30നു എല്ലാ റീജണുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റോടുകൂടി കായികമേള ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് പാസ്റില്‍ പങ്കെടുക്കുന്നതിനായി കൃത്യസമയത്തു തന്നെ ബാനറുമായി എത്തിച്ചേരണമെന്ന് റീജണല്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. മലയാളി കായിക മാമാങ്കത്തിലേക്ക് ഏവരെയും യുക്മ നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 07875332761.