നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ജൂലൈ 12ന്
Friday, July 10, 2015 6:39 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ജൂലൈ 12നു (ഞായര്‍) കാര്‍ത്തിക പൊങ്കാല.

രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30നു ക്ഷേത്ര ശ്രീകോവിലില്‍നിന്നു ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്കു പകരും. പ്രഭാത പൂജകള്‍ക്കു ശേഷം വിശേഷാല്‍ പൂജകളും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി