കൂടാരയോഗങ്ങള്‍ ആരംഭിച്ചു
Friday, July 10, 2015 6:35 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ രണ്ടു സെന്ററുകളിലായി ആറു കൂടാരയോഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മെല്‍ബണിലെ ആദ്യ കൂടാരയോഗം മെല്‍ബണിലെ മില്‍പാര്‍ക്കിലെ പ്ളാക്കൂട്ടത്തില്‍ ആന്റണി സ്റീഫന്റെ വസതിയില്‍ ക്നാനായ മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്തു. ആദ്യ കൂടാരയോഗത്തിന്റെ പേര് ബേദ്ലഹേം എന്ന് നാമകരണം ചെയ്തു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ദീപ ജോയേയും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററായി അംബുജ ജിജോയേയും തെരഞ്ഞെടുത്തു.

ജോര്‍ജ് പൌവ്വലിന്റെ വസതിയില്‍ കൂടിയ യോഗത്തിന് നസ്രത്ത് എന്നു നാമകരണം ചെയ്തു. റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ഷീബ ജയ്മോളേയും കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്ററായി സജി അനിലിനേയും തെരഞ്ഞെടുത്തു.

ബേബി സിറിയക് കാരിശേരിക്കലിന്റെ വസതിയില്‍ കൂടിയ യോഗത്തിനു കാല്‍വരി എന്നു നാമകരണം ചെയ്തു. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മെല്‍വി സജിയേയും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററായി ജോമി തോമസിനെയും തെരഞ്ഞെടുത്തു.

സ്റീഫന്‍ ഓക്കാട്ടിന്റെ വസതിയില്‍ കൂടിയ യോഗത്തിനു ഗത്സ്മേന്‍ എന്നു നാമകരണം ചെയ്തു. റിപ്പോര്‍ട്ട് തയാറാക്കുന്നതിനുഡെന്‍സില്‍ ഡൊമിനിക്കിനെയും കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയി റെജി തോമസ്, ബിന്‍സി ബിനോജിയേയും തെരഞ്ഞെടുത്തു.

രണ്ടു മാസത്തില്‍ ഒരിക്കലാണ് കൂടാരയോഗങ്ങള്‍ നടത്തുന്നത്. പ്രാര്‍ഥനയിലും ആധ്യാത്മികതയിലും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് കൂടാരയോഗം പ്രാര്‍ഥന കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നതെന്നു ക്നാനയ മിഷന്‍ ചാപ്ളെയിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.

വളര്‍ന്നുവരുന്ന കുട്ടികള്‍ക്കു പ്രാര്‍ഥനയിലൂടെ ആധ്യാത്മിക ചൈതന്യം പകരുന്നതിനു കുടുംബ യോഗത്തിലൂടെ സാധിക്കുമെന്നും ചാപ്ളെയിന്‍ പറഞ്ഞു.

ബെറിക് മേഖലകളിലെ കൂടാരയോഗം 17നു (വെള്ളി) വൈകുന്നേരം ജോസ് ചാക്കോയുടെ വസതിയില്‍ നടക്കും. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ട്രസ്റിമാരായ സ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, സെക്രട്ടറി സിജു അലക്സ്, പാരിഷ് കൌണ്‍സില്‍ അംഗങ്ങളായ ബേബി സിറിയക്, സിജോ ജോണ്‍, ജിജോ മാത്യു, ലിസി ജോസ്മോന്‍ എന്നിവര്‍ വിവിധ കൂടാര യോഗങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍