കുവൈത്തിലെ പ്രവാസി സംഘടനകള്‍ക്കു മാതൃക കാട്ടി ഒഐസിസി മലപ്പുറം ഇഫ്ത്താര്‍ സംഗമം
Thursday, July 9, 2015 8:01 AM IST
കുവൈത്ത്: കഴിഞ്ഞ 2014 ലെ വിശുദ്ധ റംസാനിലാണു കുവൈത്തിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാര്‍ക്കു റംസാന്‍ ആഘോഷിക്കുന്നതിനു അരിയും മറ്റു വകകളും എത്തിച്ചുകൊണ്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കം പുണ്യമാസത്തിലായതിനാലാവണം ഇന്നോളം ആഘോഷ ആര്‍ഭാട പരിപാടികളില്‍ നിന്നൊഴിഞ്ഞ് ആരവങ്ങളും വര്‍ണപകിട്ടുകളുമൊഴിഞ്ഞ് ഒരു പിടി പുണ്യകാര്യങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മലപ്പുറത്തെ കോണ്‍ഗ്രസാശയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന കുവൈത്തിലെ ഒരു പറ്റം പ്രവാസികള്‍ക്കു കഴിഞ്ഞത്.

ഇന്നു വീണ്ടും ഒരു നാഴികക്കല്ലുകൂടി കുവൈത്ത് ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റിക്ക് അഭിമാനപൂര്‍വം പിന്നിടാന്‍ കഴിഞ്ഞു കുവൈത്തിലെ കബ്ദില്‍ ഒറ്റപ്പെട്ട മരുഭൂമികളില്‍ നഗരകാഴ്ചകള്‍ പ്രവാസത്തിന്റെ പ്രയാസം കൊണ്ട് ദൂരെയായി പോയ ഒരു പറ്റം സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികള്‍ക്കൊപ്പം ഇഫ്ത്താര്‍ സംഗമം നടത്തി പരിശുദ്ധ വ്രതാനുഷ്ഠാനത്തിന്റെ ആര്‍ഥവും വ്യാപ്തിയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ നൂറുകണക്കിനു ഒഐസിസി പ്രവര്‍ത്തകര്‍ കബ്ദിലെ വിവിധ തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആടിനെയും ഒട്ടകത്തെയും പരിപാലിക്കുന്ന ഒരു പറ്റം സഹോദരന്മാരോടൊപ്പം ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന കാഴ്ച കുവൈത്തിലെ മറ്റു സംഘടനകള്‍ക്ക് മാതൃകയാണ്. ആര്‍ഭാടമായും ആഡംബരമായും വിഭിന്നങ്ങളായ വിഭവസ മ്യദ്ധമായ ഭഷണങ്ങളും പാനീയങ്ങളുമൊരുക്കി സംഘടിപ്പിക്കുന്ന ഇഫ്ത്താറില്‍ നിന്നു വ്യത്യസ്തമായി കുവൈത്ത് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി, ജനറല്‍ സെക്രട്ടറി ദിനേശന്‍ മംഗലത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ഹരീഷ് തൃപ്പൂണിത്തുറ, ഷംസുദ്ദീന്‍ ഓയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദേശീയ ജില്ലാ കമ്മിറ്റി നേതാക്കളും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍