തനിമയുടെ ഇഫ്താര്‍ സംഘടിപ്പിച്ചു
Thursday, July 9, 2015 5:38 AM IST
കുവൈറ്റ്: 'മതം മനുഷ്യനന്മയ്ക്ക്' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞും കുവൈറ്റിലെ പ്രമുഖ കലാ-സാംസ്കാരിക, സാമൂഹ്യ കൂട്ടായ്മയായ തനിമ റംസാനോടനുബന്ധിച്ച് ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ നോമ്പുതുറയിലും മതസൌഹാര്‍ദ സമ്മേളനത്തിലും വിവിധ സംഘടനാ പ്രതിനിധികള്‍, മത, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രതിനിധികള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു.

അബ്ദുള്‍ റഹിം, ഫാ. കൊച്ചുമോന്‍ തോമസ്, വിനോദ്കുമാര്‍ എന്നിവര്‍ മതസൌഹാര്‍ദ്ദ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളും സ്നേഹവും സാഹോദര്യവും പ്രഘോഷിക്കുന്നുവെങ്കിലും ചില ദുഷിച്ച മനസുകള്‍ മതത്തെ മറയാക്കി സമൂഹത്തില്‍ അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് അത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ആഹ്വാനമുണ്ടായി. തനിക്കു വേണമെന്ന് ആഗ്രഹിക്കുന്നതെല്ലാം തന്റെ അയല്‍ക്കാരനുകൂടി ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവനേ യഥാര്‍ഥ വിശ്വാസിയാകാന്‍ കഴിയൂ.

ഇക്ബാല്‍ കൂട്ടമംഗലം സ്വാഗതവും മജു കരിപ്പാല്‍ നന്ദിയും പറഞ്ഞു. രഘുനാഥന്‍ നായര്‍, റോസ് കാട്ടുകള്ളില്‍, ദിലീപ് നായര്‍, മുകുന്ദന്‍ എടവണ്ണ, സാബു പീറ്റര്‍, ഷാജി വര്‍ഗീസ്, ജിന്‍സ് മാത്യു, ഷാമോന്‍ ജേക്കബ്, അലക്സ് വര്‍ഗീസ്, എബി പോള്‍, ജയിംസ് മാത്യു, ബിനോയി ഏബ്രഹാം, തോമസ് ഹിഡിന്‍, ജേക്കബ് മാത്യു, സനിഷ് ജോര്‍ജ്, ജിനോ ഏബ്രഹാം, ജോജിമോന്‍ തോമസ്, ലാലു മാത്യു, മനോജ് കുമാര്‍, നിഷാന്ത് ജോസഫ്, പ്രതാപന്‍ മാന്നാര്‍, രാജു സക്കറിയ, സാവിയോ ജോബ്, സിജു ജോര്‍ജ്, ജോണി കുന്നില്‍, ഉഷ ദിലീപ്, ബീന പോള്‍, സുനി ബെന്നി, ജെസി ജയിംസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍