കൊളോണില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ളാസ് ജൂലൈ 12ന്
Wednesday, July 8, 2015 8:06 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പഠന പരിശീലന ക്ളസ് നടത്തുന്നു. തേനീച്ചകളുടെ വംശം, ശരീരഘടന, ജീവിതരീതി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനൊപ്പം ചെറിയ അടുക്കളത്തോട്ടങ്ങളിലും ഫ്ളാറ്റുകളുടെ ബാല്‍ക്കണികളിലും എങ്ങനെ തേനീച്ച വളര്‍ത്താന്‍ സാധിക്കുമെന്ന് ക്ളാസില്‍ വിശകലനം ചെയ്യും.

ബ്രൂള്‍ ബോണ്‍ഹൈമിലെ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിംഗില്‍ ബിരുദധാരിയായ ലുഡ്കാര്‍ റൈനിംഗിന്റെ വിദഗ്ധ ഉപദേശത്തില്‍ കേരളസമാജം പ്രസിഡന്റിന്റെ ബ്രൂളിലെ ഗാര്‍ഡനില്‍(ഗൈല്‍ഡോര്‍ഫര്‍ സ്ട്രാസെ 33, ബ്രൂള്‍ 50321) ജൂലൈ 12 നു (ഞായര്‍) വൈകുന്നേരം ആറു മുതല്‍ എട്ടുവരെയാണ് ക്ളാസ്.

ക്ളാസില്‍ തീയറിയും പരിശീലനവും ഉണ്ടായിരിക്കും. പ്രായഭേദമെന്യേ സംഘടിപ്പിച്ചിരിക്കുന്ന ക്ളാസില്‍ പ്രവേശനം സൌജന്യമായിരിക്കും. താത്പര്യമുള്ളവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സമാജം അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജന. സെക്രട്ടറി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍