മെല്‍ബണില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
Wednesday, July 8, 2015 6:45 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി ഇസ് ലാമിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നോമ്പുതുറയും ചടങ്ങുകളും നടന്നു. സണ്‍ഷൈനില്‍ ഓസ്ട്രേലിയ ലൈറ്റ് ഫൌണ്േടഷന്‍ ഹാളിലാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

ആമിയ മുന്‍ പ്രസിഡന്റ് നാസര്‍ ഇബ്രാഹിം ഇഫ്താര്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ആമിയ പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മാധ്യമ പ്രവര്‍ത്തകനായ ജോസ് എം. ജോര്‍ജ്, സാംസ്കാരിക പ്രവര്‍ത്തകരായ ഡോ. ഷാജി വര്‍ഗീസ്, തോമസ് വാതപ്പള്ളി, അജി പുനലൂര്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിക്ടോറിയ പോലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ആക്ടിംഗ് കമ്മീഷണര്‍ ഗ്ളെന്‍ വൈര്‍, ആക്ടിംഗ് സീനിയര്‍ മൈക്കിള്‍ കെല്ലി തുടങ്ങി വിക്ടോറിയയില്‍നിന്നുള്ള നിരവധി പ്രവാസി മലയാളികള്‍ നോമ്പു നിറവുമായി പങ്കെടുത്തു.

ഇസ്ലാമിക കൌണ്‍സില്‍ ഓഫ് വിക്ടോറിയ പ്രതിനിധി ഷെയ്ഖ് മുസ്തഫ റംസാന്‍ സന്ദേശം നല്‍കി. ഇസ് ലാമിക പണ്ഠിതരായ ഒമര്‍ മര്‍സൂക്കി, അബ്ദുള്‍ ഷഹീദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ആമിയ വൈസ് പ്രസിഡന്റ് സമീല്‍ ആരിഫ് നന്ദി പറഞ്ഞു.