ദുബായി: സിഎച്ച് സെന്റര്‍ കണ്ണൂര്‍ (എളയാവൂര്) ദുബായി ചാപ്റ്റര്‍ ഹോട്ടല്‍ റിവേരയില്‍ നടത്തിയ ഇഫ്താര്‍ സംഗമം കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളെറ്റില് സാഹിബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് പനക്കാട് അബ്ദുള്‍ ഖാദര്‍ സാഹിബ് അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുറാന് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മുഹമ്മദ് ഹാസിം നടത്തിയ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. ഹാഫിസ് മുഹമ്മദ് ഹാസിമിനു യുഎഇ കമ്മിറ്റിയുടെ ആദരം മാതൃഭൂമി മിഡില്‍ ഈസ്റ് ബ്യൂറോ ചീഫ് ശശീന്ദ്രന് മൊമെന്റോ നല്കി ആദരിച്ചു. അഡ്വ. ഹാഷിക്, ഡോ. മഎറൂഫ്, കോഴിക്കോട് സിഎച്ച് സെന്റര്‍ സെക്രട്ടറി സിദ്ദിഖ് മാസ്റര്‍, കെഎംസിസി നേതാക്കളായ റയിസ് തലശേരി, ആര്.വി നൌഷാദ്, അന്ജാര് അബ്ദുള്‍ ഖാദര്‍ ഹാജി, ഒഐസിസി നേതാവ് പുന്നക്കന്‍ മുഹമ്മദാലി, അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് കെ.വി. അഷ്റഫ്, ട്രഷറര്‍ അബ്ദുള്‍ സലാം കണ്ണാടി പറമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹംസ കക്കാട് സ്വാഗതവും അന്‍സാരി പയ്യാമ്പലം നന്ദിയും പറഞ്ഞു. മിഡില്‍ ഈസ്റ് ചന്ദ്രിക എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, സിറാജ് എഡിറ്റര്‍ കെ.എം അബാസ്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ഗോള്‍ഡ് എഫ്എം റേഡിയോ വാര്‍ത്താ അവതാരകന് റോയ് റാഫേല്‍, എം.സി. ഷഹീന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അറബ് ലാന്‍ഡ് മൊയ്തു ഹാജി, റാസിക് പുഴാതി, കമാല്‍ ഹാജി കക്കാട് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള