കൊണ്േടാട്ടി ഡയാലിസിസ് സെന്ററിനായി കൂട്ടായ്മ
Wednesday, July 8, 2015 6:37 AM IST
ജിദ്ദ: കൊണ്േടാട്ടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിന്റെ പ്രവാസികളുടെ കൂട്ടായ്മ മാതൃകയാകുന്നു.

പ്രദേശത്തെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ഏറെ ആശ്വാസമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് കൈത്താങ്ങായി നില കൊള്ളുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടത്തിയ സംഗമത്തില്‍ നിന്നും 66,000 രൂപയുടെ ധന സഹായമാണ് സെന്ററിനു ലഭ്യമായത്.

കൊണ്േടാട്ടിയിലെയും പരിസര പ്രദേശത്തെയും കക്ഷി, രാഷ്ട്രീയ, മത ഭേദമെന്യെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് തികച്ചും സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്റര്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊണ്േടാട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അത്യാധുനിക സൌകര്യങ്ങളോടെ സജ്ജീകരിച്ച സെന്ററില്‍ ഇപ്പോള്‍ പത്ത് മെഷീനുകളാണുള്ളത്. കേരളീയ പൊതു സമൂഹത്തിനു മാതൃകയായിക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ കൊണ്േടാട്ടി ബ്ളോക്ക് പഞ്ചായത്തിനു കീഴില്‍, പ്രസിഡന്റ് പി.എ. ജബാര്‍ ഹാജി ചെയര്‍മാനും പി.വി. മൂസ (റിട്ട. എസ്പി) സിഇഒ യുമായുള്ള ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് സെന്ററിന്റെ നടത്തിപ്പിന്റെ ചുമതലയുള്ളത്. ഒരു വര്‍ഷം സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കോടിയില്‍ പരം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ആതുര സേവന പ്രവര്‍ത്തനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി സുമനസുകളുടെ കാരുണ്യവും പ്രവാസി സംഘടനകളുടെ നിര്‍ലോഭമായ പിന്തുണയിലുമാണ് സൊസൈറ്റിക്ക് പ്രതീക്ഷയുള്ളത്. കൊണ്േടാട്ടി മണ്ഡലം കെഎംസിസിയുടെ കീഴില്‍ രൂപീകൃതമായ സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുകള്‍ തോറും വിപുലമായ വിഭവ സമാഹരണ യഞ്ജം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ കൊണ്േടാട്ടി മണ്ഡലം കെഎംസിസി 150 ഡയാലിസിസുകളും ജിദ്ദ കൊണ്േടാട്ടി സെന്റര്‍ 80 ഡയാലിസിസുകളും സ്പോണ്‍സര്‍ ചെയ്ത ഫണ്ടുകള്‍ കൈമാറിയിട്ടുണ്ട്.

കൂട്ടായ്മയുടെ സംഗമം അബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.മാനു, ബഷീര്‍ തൊട്ടിയന്‍, മുജീബ് കോടശേരി, റഫീഖ് മാങ്കായി, ജംഷീര്‍ കൊട്ടപ്പുറം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.വി. ലത്തീഫ് സെന്റര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പി.വി. ബാബു നഹ്ദി സ്വാഗതവും കെ.എന്‍.എ. ലത്തീഫ് നന്ദിയും പറഞ്ഞു. ഉമ്മര്‍ കോയ തുറക്കല്‍, ടി.കെ. നബീല്‍ റാഷിദ്, റഹ്മത്തലി എരഞ്ഞിക്കല്‍, കബീര്‍ തുടങ്ങിയവര്‍ ഫണ്ടുകള്‍ കൈമാറി.

സമൂഹത്തിന്റെ മുന്നില്‍ ചോദ്യ ചിഹ്നമായി ജീവിക്കുന്ന പാവപ്പെട്ട വൃക്ക രോഗികള്‍ക്കായി കരുണയുടെ സ്വാന്തനവഴിയില്‍ സ്നേഹത്തിന്റെ കൈത്താങ്ങാകുവാന്‍ കൊണ്േടാട്ടി മണ്ഡലത്തിനു കീഴിലുള്ള മുഴുവന്‍ പ്രവാസി സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൊസൈറ്റിയുടെ പബ്ളിക് റിലേഷന്‍ കമ്മിറ്റി. ഇതിനായി പ്രദേശത്തെ പ്രാദേശിക കൂട്ടായ്മകള്‍, മഹല്ല് കമ്മിറ്റികള്‍, മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകള്‍, മറ്റിതര സംഘടനാ പ്രധിനിധികള്‍ എന്നിവര്‍ പി.വി. ലത്തീഫ് കോട്ടപുറവുമായി 0508767158 ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍