മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ സ്പോര്‍ട്സ് ഡേ ആഘോഷിച്ചു
Wednesday, July 8, 2015 6:36 AM IST
മാഞ്ചസ്റര്‍: സ്ളയ്ദെ ലയ്ന്‍ പാര്‍ക്കില്‍ മാഞ്ചസ്ററിലെ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി സ്പോര്‍ട്സ് ഡേ ആഘോഷിച്ചു. ഞായര്‍ ഉച്ചയ്ക്ക് 12നു നടന്ന പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പല കായിക മത്സരങ്ങള്‍ സ്പോര്‍ട്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. അസോസിയേഷനിലെ അംഗങ്ങള്‍ പാകം ചെയ്ത ബാര്‍ബിക്യു പാര്‍ട്ടിയും ഇതിനോടൊപ്പം നടത്തി.

വൈകുന്നേരം സമ്മാനദാന ചടങ്ങുകളും കൃതഞ്ജത യോഗവും നടന്നു. സെക്രട്ടറി ജോസഫ് മാത്യു പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍