2016 ലെ മലങ്കര കത്തോലിക്ക സഭ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍
Tuesday, July 7, 2015 8:20 AM IST
മാഞ്ചസ്റര്‍: അഞ്ചാമത് മലങ്കര കാത്തലിക് സഭ കണ്‍വന്‍ഷനു കൊടിയിറങ്ങിയപ്പോള്‍ ഷെഫീല്‍ഡ്-നോട്ടിംഗ്ഹാം മിഷനുകളുടെ സംഘാടക മികവിനെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ അഭിനന്ദിച്ചു.

പ്രാര്‍ഥനാപൂര്‍വം വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതാണ് കണ്‍വന്‍ഷന്‍ അനുഗ്രഹപൂര്‍ണമാകാന്‍ കാരണമായതെന്ന് സമാപന സന്ദേശത്തില്‍ ക്ളീമിസ് കൂട്ടിച്ചേര്‍ത്തു.

ജോയിന്റ് കണ്‍വീനര്‍മാരായ വര്‍ഗീസ് ഡാനിയേല്‍, ജോണ്‍സണ്‍ ജോസഫ് എന്നിവരാണ് വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. പൊതു ക്രമീകരണങ്ങള്‍ക്ക് വിന്‍സെന്റ് ഷെഫീല്‍ഡ്, ക്രൈസ്റണ്‍ ഫ്രാന്‍സിസ്, ജയിംസ് സ്കന്‍ത്രോപ്പ്, ബെന്‍സി, മനു സ്കറിയ, രാജന്‍ നോട്ടിംഗ്ഹാം, റോയി എന്നിവര്‍ നേതൃത്വം നല്‍കി.

2006 ലെ കണ്‍വന്‍ഷന് സെന്റ് ബേസില്‍ മലങ്കര കാത്തലിക് മിഷന്‍ ലിവര്‍പൂള്‍ ആതിഥേയത്വം വഹിക്കും. പുതിയ ദൌത്യം ഏറ്റെടുത്തുകൊണ്ട് പാസ്ററല്‍ കൌണ്‍സില്‍ അംഗം സുനില്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കാതോലിക്ക പാതാക മിഷന്‍ അംഗങ്ങള്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് ബാവയില്‍നിന്നും സ്വീകരിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്