നോബിള്‍ ബാഡ്മിന്റണ്‍ ക്ളബ്ബ് പുതിയ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
Tuesday, July 7, 2015 6:59 AM IST
ദമാം: നോബിള്‍ ബാഡ്മിന്റണ്‍ ക്ളബ്ബിന്റെ പുതിയ മള്‍ട്ടി സിന്തറ്റിക് കോര്‍ട്ടിന്റെ ഉദ്ഘാടനം ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അല്‍ തുവൈജരി നിര്‍വഹിച്ചു.

ക്ളബ്ബ് ചെയര്‍മാന്‍ ഖാലിദ് സാലെ, പ്രസിഡന്റ് ഡോ. ഹസന്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണു കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. കളിക്കാര്‍ തമ്മിലുള്ള ആത്മബന്ധങ്ങളെ കുറിച്ചും ആരോഗ്യമുള്ള ശരീരത്തിന് സ്പോട്സ് ഒഴിച്ച് കൂടാന്‍ പാടില്ലാത്തതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തുവൈജിരി സൂചിപ്പിച്ചു. സൌദി അറേബ്യയില്‍ ബാഡ്മിന്റണ്‍ പ്രചാരണത്തിന് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

പുതിയ കോര്‍ട്ട് യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിയ ക്ളബ്ബ് അംഗങ്ങളായ ഷറഫുദ്ദീന്‍, രമേഷ്, റിയാസ്, അന്‍സില്‍, ജോസഫ്, അഷറഫ്, അലക്സ്, ജബാര്‍, അയൂബ്, സുനില്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു.

നോബിള്‍ ക്ളബ്ബിന്റെ വളര്‍ച്ചയ്ക്കു കഴിഞ്ഞ വര്‍ഷങ്ങളിലായി സഹകരിച്ച പ്രവശ്യയിലെ മറ്റു ബാഡ്മിന്റണ്‍ ക്ളബ്ബുകളെ ചെയര്‍മാന്‍ ഖാലിദ് സാലെ പ്രശംസിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് തുറസായ കളിമണ്‍ കോര്‍ട്ടില്‍ ആരംഭിച്ച ക്ളബ്ബില്‍ ജിം, കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമ മുറികള്‍, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ അത്യാധുനിക സൌകര്യങ്ങളോടുകൂടിയുള്ള മള്‍ട്ടി സിന്തറ്റിക് കോര്‍ട്ട് ഒരുക്കുവാന്‍ സഹകരിച്ച എല്ലാ ക്ളബ്ബ് അംഗങ്ങള്‍ക്കും ക്ളബ്ബ് പ്രസിഡന്റ് ഡോ. ഹസന്‍ മുഹമ്മദ് നന്ദി രേഖപ്പെടുത്തി. ദഹ്റാന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രതിനിധികളായ സുരേന്ദ്രന്‍ നായര്‍, റെജി പീറ്റര്‍, അഷ്റഫുള്ള ഖാന്‍, എക്സ്പാട്രിയേസ് ബാഡ്മിന്റണ്‍ ആസോസിയേഷന്‍ ഓഫ് സൌദി അറേബ്യ പ്രതിനിധികളായ ജോര്‍ജ് പുത്തന്‍മഠം, ആരിഫ് പ്രവിശ്യയിലെ മറ്റു ക്ളബ്ബുകളിലെ കളിക്കാരും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ക്ളബ്ബ് വൈസ് പ്രസിഡന്റ് രാകേഷ് പി. നായര്‍ സ്വാഗതവും സെക്രട്ടറി ഹരി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. അഥിതികള്‍ക്കായി പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പ്, ജൂണിയേഴ്സ് വിഭാഗങ്ങളിലായി പ്രദര്‍ശന മല്‍സരവും സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം