കെസിസി ചാമ്പ്യന്‍ഷിപ്പ്: ബ്ളാഞ്ചസ്ടൌണ്‍ ജേതാക്കള്‍
Tuesday, July 7, 2015 6:51 AM IST
ഡബ്ളിന്‍: കെസിസി സംഘടിപ്പിച്ച കെസിസി ചാമ്പ്യന്‍ഷിപ്പ് സീസണ്‍ ത്രീയില്‍ ബ്ളാഞ്ച്സ്ടൌണ്‍ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഫൈനലില്‍ ശക്തരായ കെസിസി സ്ട്രൈക്കേഴ്സിനെയാണു പരാജയപ്പെടുത്തിയത്.

അയര്‍ലന്‍ഡിലെ പ്രമുഖരായ പത്തു ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ ഓരോ മത്സരവും മികവുറ്റതായിരുന്നു.

ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബാറ്റ്സ്മാനായി സുനില്‍ (ബ്ളാഞ്ചസ് ടൌണ്‍), മികച്ച ബൌളറായി സിജു (കെസിസി), മികച്ച ഫീല്‍ഡറായി ജിത്തു (ഫിന്‍ഗ്ളാസ്), ഫെയര്‍പ്ളേ ടീം ക്ളോണ്‍മല്‍ ക്രിക്കറ്റ് ക്ളബ്ള്, മാന്‍ ഓഫ് ദി മാച്ച് സുരേഷ് (ബ്ളാഞ്ചസ്ടൌണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഓസ്കാര്‍ ട്രാവല്‍സ്, മരിയന്‍സ് ഡേബ്രേക്ക്, ക്രീമോര്‍ ക്ളിനിക്, സ്കൈലൈന്‍ ട്രാവല്‍സ്, ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ ഷോപ്പ്, സ്പൈസ് ബസാര്‍ എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍