ഒഐസിസി കൊല്ലം കമ്മിറ്റിയുടെ 'കൈത്താങ്ങ്' ജീവകാരുണ്യ ഫണ്ട് രമേഷ് ചെന്നിത്തല കൈമാറി
Tuesday, July 7, 2015 6:49 AM IST
റിയാദ്: കൊല്ലം ജില്ല ഒഐസിസി കമ്മിറ്റി നടപ്പാക്കിയ 'കൈത്താങ്ങ്' ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം കരുനാഗപ്പള്ളിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്തു. പ്രവാസ ലോകത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെയും അനുകമ്പയുള്ള പ്രവാസികളുടെയും സഹായങ്ങള്‍ കേരളത്തില്‍ അര്‍ഹരായ പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതില്‍ ഒഐസിസി അടക്കമുള്ള പ്രവാസി സംഘടനകളുടെ പങ്കിനെ രമേശ് ചെന്നിത്തല പ്രശംസിച്ചു.

കരുനാഗപ്പള്ളി ബ്ളോക്ക് പ്രസിഡന്റ് മുനമ്പത്ത് വഹാബ്, കെപിസിസി അംഗം ആര്‍. രാജശേഖരന്‍, റിയാദ് ഒഐസിസി കൊല്ലം ജില്ല പ്രസിഡന്റ് ബാലു കുട്ടന്‍, ജനറല്‍ സെക്രട്ടറി ഷെഫീക് പൂരക്കുന്നില്‍, ട്രഷറര്‍ ഹസന്‍ ക്ളാപ്പന, വൈസ് പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ഷെഫീഖ് പൊരുവഴി, നിയാസ്, നൌഷാദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍