താരങ്ങള്‍ ഇല്ലാത്ത ഓണാഘോഷം: ബെറിക്ക് അയല്‍ക്കൂട്ടം വ്യത്യസ്തമാകുന്നു
Monday, July 6, 2015 8:19 AM IST
മെല്‍ബണ്‍: ഈ വര്‍ഷത്തെ മെല്‍ബണിലെ ഓണാഘോഷങ്ങള്‍ക്ക് ആദ്യം യവനിക ഉയരുന്നത് മെല്‍ബണിലെ 'ഊട്ടി' എന്നു വിശേഷിപ്പിക്കുന്ന ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷ പരിപാടികളിലൂടെ ആണ്.

എല്ലാ സംഘാടകരും ഓണസദ്യക്കു മലയാളികളെ കൂട്ടാന്‍ ബിസിനസ് താത്പര്യം മുന്‍നിര്‍ത്തി താരങ്ങളെ ഇറക്കുമതി ചെയ്യുമ്പോള്‍ ബെറിക്ക് അയല്‍ക്കൂട്ടത്തിലെ കുട്ടികളെയും കലാകാരന്മാരേയും മാത്രം അണിനിരത്തി താരനിശക്ക് പ്ളാന്‍ ചെയ്യുകയാണ് അയല്‍ക്കൂട്ടത്തിന്റെ ഭാരവാഹികള്‍.

എട്ടു വര്‍ഷം മുമ്പ് ഏകദേശം പത്തോളം ഫാമിലി കൂടി നാട്ടിലെ അയല്‍വക്കത്തിന്റെ മാതൃകയില്‍ രൂപപ്പെടുത്തിയതാണ് ബെറിക് അയല്‍ക്കൂട്ടം. ഇന്നു എഴുപതോളം കുടുംബാംഗങ്ങളെ ബെറിക് അയല്‍ക്കൂട്ടത്തിന്റെ ബാനറില്‍ അണിനിരത്തുമ്പോള്‍ മെല്‍ബണിലെ മറ്റു മലയാളി സംഘടനകളേക്കാള്‍ ഏറെ ബെറിക് അയല്‍ക്കൂട്ടം വളര്‍ന്നിരിക്കുന്നു.

ഇതിന്റെ പിന്നില്‍ അധ്വാനിച്ച പത്തു കുടുംബങ്ങള്‍ ന്യൂ ജനറേഷന്‍ ടീം അംഗങ്ങള്‍ക്ക് ഭരണ നേതൃത്വം കൈമാറി പുറകില്‍നിന്ന് സപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ഭാരവാഹികളായി ഷിബു തളിയത്ത്, റെജി കെ. മാത്യു, സ്ളീബാ പൌലോസ്, ഫ്രാങ്കോ ചിറയത്ത്, ജോസഫ് ജെയിംസ്, അജി ഫ്ളഫര്‍, ജിന്‍സി സെബാസ്റ്യന്‍, ആഷ്ലി ജോസ് എന്നിവരെ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ് 15നു (ശനി) വൈകുന്നേരം പൂക്കള മത്സരത്തോടെ ബെറിക്കിലെ ബേക്കന്‍ ഹില്‍ കോളജ് പെര്‍ഫോമിംഗ് സെന്ററില്‍ ആരംഭിക്കും.

കലാപരിപാടികള്‍, ഓണസദ്യ, ബെറിക്ക് ടൈഗേഴ്സിന്റെ ബെറിക് ജെംസ്, താളമാര്‍ന്ന ചുവട് വയ്പ്പുകളുമായി ബെറിക് നൈറ്റിനങ്ങള്‍ക്ക് വ്യത്യസ്തമായ സ്കിറ്റ് ഇവയെല്ലാം താരങ്ങള്‍ ഇല്ലാത്ത ഈ ഓണാഘോഷത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍