കവന്‍ട്രി കേരള കമ്യൂണിറ്റി നേപ്പാള്‍ ദുരിതാശ്വാസ നിധി നേതൃത്വത്തിനു കൈമാറി
Monday, July 6, 2015 7:37 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണിലെ അംഗ സംഘടനയായ കവന്‍ട്രി കേരള കമ്യൂണിറ്റി അംഗങ്ങളില്‍നിന്നു സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിനു കൈമാറി.

ജൂലൈ അഞ്ചിനു (ഞായര്‍) കവന്‍ട്രിയില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു ഏബ്രാഹമില്‍നിന്നു യുക്മ റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ തുക ഏറ്റുവാങ്ങി.

ചടങ്ങില്‍ റീജണല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ അസോസിയേഷനില്‍ നിന്നുമുള്ള യുക്മ പ്രതിനിധി പോള്‍സണ്‍ മാത്യു, സികെസി വൈസ് പ്രസിഡന്റ് ദീപേഷ് സ്കറിയ, അസോസിയേഷന്‍ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ താജ് തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സികെസി പ്രസിഡന്റ് ബാബു ഏബ്രഹാം നന്ദി പറഞ്ഞു.