കേരള റീജണ്‍ ലാറ്റിന്‍ കത്തോലിക്ക സമൂഹം ഇടവകദിനം ആചരിച്ചു
Monday, July 6, 2015 7:35 AM IST
റോം: കേരള റീജണ്‍ ലാറ്റിന്‍ കത്തോലിക്ക സമൂഹം ഇടവകദിനം ആചരിച്ചു. കോളേജോസാന്‍ പൌലോയില്‍ നടന്ന ആഘോഷ പരിപാടികള്‍ രാവിലെ 10ന് രജിസ്ട്രേഷനോടെ ആരംഭിച്ചു. 11ന് ഒഎസ്ജെ സന്യാസ സമൂഹത്തിന്റെ വികാരി ജനറാളും റോമിലെ ലത്തീന്‍ സമൂഹത്തിന്റെ ആത്മീയഗുരുവുമായ ഫാ. ജോണ്‍ ആട്ടുള്ളി മുഖ്യകാര്‍മികത്വം വഹിച്ച സമൂഹബലിയില്‍ റോമിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന പതിനഞ്ചോളം വൈദികര്‍ സഹകാര്‍മികരായിരുന്നു.

ഫാ. ബേസില്‍ അച്ചാരുപറമ്പില്‍ ആമുഖപ്രസംഗവും മുഖ്യകാര്‍മികന്‍ വചന പ്രഘോഷണവും നടത്തി. ദിവ്യപൂജയ്ക്കുശേഷം തുടര്‍ന്നു സ്നേഹവിരുന്നും നടന്നു.

കലാപരിപാടികള്‍ കോളേജോസാന്‍ പൌലോ റെക്ടര്‍ റവ. ഡോ. ലിസാന്ദ്രോ അലീരിയ നിലവിളക്കു തെളിച്ചു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ കൂട്ടായ്മക്കും സഹകരണത്തിനും വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കലും ഇടവക സെക്രട്ടറി മില്ലറ്റും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഡെല്‍റ്റസ് തേക്കുങ്കല്‍