ബിജിമോള്‍ എംഎല്‍എയുടെ നടപടി അപലപനീയം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
Monday, July 6, 2015 7:33 AM IST
റിയാദ്: ഇടുക്കി എഡിഎമ്മിനെ അകാരണമായി കൈയേറ്റം ചെയ്ത ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ നടപടി അങ്ങേയറ്റം തരംതാണതായിപ്പോയെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനകീയ സമരങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നതു സാധാരണമാണ്. എന്നാല്‍, നിയമം കൈയിലെടുക്കാന്‍ ഒരു ജനപ്രതിനിധിക്കും അവകാശമില്ല. സാധാരണക്കാരായ പട്ടിണിപാവങ്ങളെ സംരക്ഷിക്കണ്ട ബാധ്യത സര്‍ക്കാരിനാണ്. അതുപോലെതന്നെ ക്യത്യനിര്‍വഹണത്തിനെത്തുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വവും സര്‍ക്കാരിനുണ്ട്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് എഡിഎം അവിടെ എത്തിയത്. എന്നാല്‍, ഒരു പറ്റം ഗുണ്ടകളുടെ ബലത്തില്‍ ബിജിമോള്‍, എഡിഎമ്മിനെ യാതൊരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുമായി സമാധാനപരമായി കാര്യങ്ങള്‍ സംസാരിച്ചു രമ്യതയില്‍ എത്തുമ്പോഴേയ്ക്കും യാതൊരു പ്രകോപനവുമില്ലാതെ ബിജിമോള്‍ തട്ടിയക്കയറി രംഗം വഷളാക്കൂകായിരുന്നു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍