ഫാറൂഖ് കോളജ് ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Monday, July 6, 2015 7:32 AM IST
ജിദ്ദ: ഷറഫിയ സഹാറ റസ്ററന്റില്‍ നടന്ന ഫാറൂഖ് കോളജ് ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ (എഛടഅ) ജിദ്ദ ചാപ്റ്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. റാഹിദ് നാസറിന്റെ ഖിറാഹത്തോടെ കൂടി ആരംഭിച്ച പരിപാടിയില്‍ ഫോസ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് മജീദ് പൊന്നാനി അധ്യക്ഷത വഹിച്ചു. റിസ്വാന്‍ ഷെയ്ഖ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് പി.കെ. ഇബ്രാഹിം, ഉമര്‍ ഫാറൂക്ക് എന്നിവര്‍ സംസാരിച്ചു.

അമീര്‍ അലി ഓഗസ്റ് രണ്ടിനു നടക്കുന്ന എഛടഠഅഘഏകഅ പറ്റി സദസിനു വിശദീകരിച്ചു. നാട്ടിലേക്കു പോകുന്ന മുന്‍ കമ്മിറ്റി അംഗം പി.കെ. അബ്ദുള്‍ ഗഫൂറിനു യാത്രയയപ്പു നല്‍കി.

കെ.എം. മുഹമ്മദ് ഹനീഫ്, അഷ്റഫ് മേലേവീട്ടില്‍, ജാഫര്‍ ഖാന്‍, അഷ്റഫ് കോമു, അഷ്റഫ് ചാലക്കോട്ട്, മൊയ്തീന്‍ കോയ, നാഫിസ് റസാക്ക്, ബഷീര്‍ അഹമ്മദ്, ഹമീദ് വാഴക്കാട്, നാസര്‍ ഫറോക്ക്, സി.എച്ച്. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നജീബ് മുല്ലവീട്ടില്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ജമാല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍