രോഹിണി വിശുദ്ധ പാദ്രേപിയോ നിവാസില്‍ മോഷണശ്രമം
Monday, July 6, 2015 7:30 AM IST
ന്യൂഡല്‍ഹി: രോഹിണി വിശുദ്ധ പാദ്രേപിയോ പള്ളിയിലെ ദൈവിക മന്ദിരമായ സന്ത് പദ്രേ പിയോ നിവാസില്‍ ജൂലൈ ആറിനു (തിങ്കള്‍) പുലര്‍ച്ചെ മൂന്നിനു മോഷണ ശ്രമം നടന്നു.

വൈദിക മന്ദിരത്തിലുള്ള ചാപ്പലിനോടു ചേര്‍ന്നുള്ള ഗ്രിന്‍ പൊളിച്ച് അകത്തു കടക്കാനായിരുന്നു മോഷ്ടാവിന്റെ ശ്രമം. ഗ്രില്‍ കമ്പിപാരകൊണ്ട് പൊളിക്കുന്ന ശബ്ദം കേട്ട് വികാരി ഫാ. അലക്സ് മുട്ടത്തും കൂടെയുണ്ടായിരുന്ന ഫാ. സാന്റോയും എഴുന്നേറ്റപ്പോള്‍ മോഷ്ടാക്കള്‍ സമീപത്തുണ്ടായിരുന്ന സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

വൈദിക മന്ദിരത്തിനു സമീപമുള്ള റോഡിലും വഴികളിലും പോലീസ് രാത്രിയില്‍ പതിവായി ബാരിക്കേഡ് വച്ച് അടയ്ക്കാറുള്ളതായിരുന്നു. എന്നാല്‍ സംഭവദിവസം ബാരിക്കേഡ് തുറന്നിട്ട നിലയിലായിരുന്നു.

സംഭവത്തില്‍ രോഹിണി സെക്ടര്‍ മൂന്ന് പോലീസ് സ്റേഷനില്‍ പരാതി നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്