ബദര്‍ ദിന ഭാഷാ സമര അനുസ്മരണം ശ്രദ്ധേയമായി
Monday, July 6, 2015 7:29 AM IST
ദുബായി: 1980 ലെ റംസാന്‍ മാസത്തിലെ ബദര്‍ദിനത്തില്‍ നടന്ന ഐതിഹാസിക ഭഷാ സമരത്തിന്റെ ഓര്‍മകള്‍ക്കു ജീവന്‍ നല്‍കി ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ബദര്‍ ദിന, ഭാഷാ സമര അനുസ്മരണ പരിപാടി ശ്രദ്ധേയമായി.

ബദര്‍ ദിന അനുസ്മരണ പ്രഭാഷണം കാസിം ഫൈസി പോത്തൂരും ഭാഷാ സമരത്തിന്റെ ഒര്‍മകള്‍ പങ്കുവച്ച് ഇസ്മായില്‍ ഏറാമലയും മുഖ്യ പ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ ഹുദവിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ പരിപാടി ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ദുബായി മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷന്‍ ഇ.ആര്‍. അലി മാസ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രവാസി ലീഗ് തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ഹാജി മുഖ്യാതിഥിയിരുന്നു. സംസ്ഥാന സെക്രട്ടറി ആര്‍.ഷുക്കൂര്‍, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. നാസര്‍, ട്രഷറര്‍ മുസ്തഫ വേങ്ങര, കെ.പി.പി. തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. കരീം കാലടി സ്വാഗതവും നിഹ്മത്തുള്ള മങ്കട നന്ദിയും പറഞ്ഞു.