മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ത്ഥി ഇഫ്താര്‍ സൌഹൃദസംഗമം
Monday, July 6, 2015 5:16 AM IST
റിയാദ്: റിയാദിലെ മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ ഇഫ്താര്‍ സൌഹൃദസംഗമം അടുത്ത ബുധനാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. റിയാദിലെ മുഴുവന്‍ മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ഥികളെയും കുടുംബസമേതം പരിപാടിയിലേക്കു ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

മമ്പാട് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഓഗസ്റ് മാസത്തില്‍ നാട്ടില്‍ നടക്കുന്ന മമ്പാട് കോളജ് പൂര്‍വ്വ വിദ്യാര്‍ഥിസംഗമത്തിലേക്കുള്ള റിയാദ് പ്രതിനിധികളെ പരിപാടിയില്‍വച്ച് തെരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509460972, 0567844919 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍