റെക്സം സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു
Saturday, July 4, 2015 8:40 AM IST
ലണ്ടന്‍: റെക്സം സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു. ജപമാല പ്രാര്‍ഥനയോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ ഫാ. ഷാജി പൂനാട്ട് മുഖ്യകാര്‍മികനായ സമൂഹബലിയില്‍ റെക്സം രൂപതയിലുള്ള മലയാളി വൈദികാരായ ഫാ. റോയ് കോട്ടയ്ക്കുപുറം, ഫാ. അനില്‍ അക്കര, ഫാ. ജോണ്‍സണ്‍ സിഎംഐ, ഫാ. ജോസ് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റെക്സം രൂപത ബിഷപ് പീറ്റര്‍ ബ്രിഗനല്‍ വചന സന്ദേശം നല്‍കി. ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം, ചായ സല്‍ക്കാരം എന്നിവയും നടന്നു.

വിശുദ്ധ കുര്‍ബാനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കുചേരാന്‍ റെക്സം രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി മലയാളി കുടുംബാംഗങ്ങളും തദേശ്യരും എത്തിച്ചേര്‍ന്നിരുന്നു.

വിശുദ്ധ തോമാശ്ളീഹായുടെ അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരതീയരായ നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുവാനും ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്കു നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹപ്രദമാക്കുന്നതിലേക്ക് കടന്നുവന്ന യുകെയിലുള്ള എല്ലാ വിശ്വാസികളെയും റെക്സം രൂപത കോഓര്‍ഡിനേറ്റര്‍ ഫാ. റോയ് കോട്ടയ്ക്കുപുറം നന്ദി അറിയിച്ചു.