വെന്നിയൂര്‍ പ്രവാസി സംഘം ഇഫ്താര്‍ സംഗമം
Saturday, July 4, 2015 8:38 AM IST
ജിദ്ദ: വെന്നിയൂര്‍ പ്രവാസി സംഘം ഇഫ്താര്‍ സംഗമം നടത്തി. സൌദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാ വെന്നിയൂര്‍ നിവാസികളും സംഗമത്തില്‍ പങ്കെടുത്തു. പ്രവാസി സംഘം എല്ലാ വര്‍ഷവും നടത്താറുള്ള റിലീഫ് വിതരണവും പുതിയ സംരഭമായ 'കൈനീട്ടം' എന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നു നല്‍കുന്ന പദ്ധതിയെ കുറിച്ച് മജീദ് പാലക്കല്‍ വിശദീകരിച്ചു. ഷരഫിയ ഹില്‍ടോപ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ തിരുരങ്ങാടി ബ്ളോക്ക് മെംബര്‍ ഹംസ എലിമ്പാട്ടില്‍ മുഖ്യാഥിതി ആയിരുന്നു. മജീദ് പാലക്കല്‍, പി. ഇക്ബാല്‍, മൂസ നന്നമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. സാലിഹ് വെന്നിയുര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍