സൌദിയില്‍ ഭീകരന്റെ വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
Saturday, July 4, 2015 12:47 AM IST
ദമാം: സൌദിയിലെ മക്കാ പ്രവിശ്യയിലെ തായിഫിലുണ്ടായ വെടിവെയ്പില്‍ എവിദ് സിറാജ് മാലികിയെന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അല്‍ ഹാരിഥിയെന്ന മറ്റൊരു ഉദ്യോഗസ്ഥനു വെടിവെയ്പില്‍ പരിക്കേറ്റു.

നാലുപേര്‍ അടങ്ങിയ സംഘമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിവെച്ചത്. ഇവരില്‍ മൂന്നുപേരെ പിടികൂടി. വെടിവെയ്പിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം തട്ടിയെടുത്താണ് നാലാമന്‍ രക്ഷപെട്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം