പാരീസില്‍ ഇന്ത്യന്‍ സൈനികര്‍ക്കു ശ്രദ്ധാഞ്ജലി ഓഗസ്റ് 30ന്
Friday, July 3, 2015 8:15 AM IST
പാരീസ്: ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു വീരമരണം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജ്ജലികള്‍ അര്‍പ്പിക്കുന്നതിനും അവരുടെ ആത്മാവിനു നിത്യശാന്തിക്കുമായി ഫ്രാന്‍സില്‍ ഓഗസ്റ് 30നു ശ്രദ്ധാഞ്ജ്ജലി സംഘടിപ്പിക്കുന്നു. പാരീസിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും യുനെസ്കോയുടെയും സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

ലക്ഷക്കണക്കിനു ഇന്ത്യന്‍ സൈനികരാണ് ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഭൂരിഭാഗവും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ വീരസ്മരണ പുതുക്കുന്നതിനാണു ചടങ്ങ് സംഘടിപ്പിക്കുന്നത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍ നിന്നുമായി ഏകദേശം 5000 ത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം, സിക്ക് മതങ്ങളില്‍നിന്നുള്ള പ്രത്യേക പ്രാര്‍ഥനകളും പരിപാടിയോടനുബന്ധിച്ചുണ്ടാകും. വിവിധ സ്ഥലങ്ങളില്‍നിന്നും ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കുന്നുണ്ട്.

താത്പര്യമുള്ളവര്‍ +33609151174 എന്ന ഫോണ്‍ നമ്പറിലോ ംംം.ശിലൃേളമശവേവെമവലലറശരീാാലാീൃമശീിേ.രീാ എന്ന വെബ് സൈറ്റിലോ സംഘാടകരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍