സുബൈര്‍ പീടിയേക്കലിന്റെ പ്രഭാഷണം ജൂലൈ നാലിന്
Friday, July 3, 2015 7:49 AM IST
ദുബായി: ദുബായി ഹോളി ഖുറാന്‍ അവാര്‍ഡു കമ്മിറ്റി അതിഥിയായി എത്തിയ സുബൈര്‍ പീടിയേക്കല്‍ ജൂലൈ നാലിനു (ശനി) രാത്രി 10നു ദുബായി കെഎംസിസി ഇഫ്താര്‍ ടെന്റില്‍ 'പ്രവാചകജീവിതം സമകാലിക പ്രസക്തി' എന്ന വിഷയയെത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന കെഎംസിസിസി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

മുഴുവന്‍ ജില്ലാ മണ്ഡലം ഭാരവാഹികളും സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബകര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍