ഇസ്ലാഹി സെന്റര്‍ പെരുന്നാള്‍ പുത്തനുടുപ്പ് പദ്ധതി നടപ്പാക്കുന്നു
Friday, July 3, 2015 7:03 AM IST
കുവൈറ്റ്: പെരുന്നാള്‍ സുദിനത്തില്‍ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു പെരുന്നാള്‍ വസ്ത്രമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന 'പെരുന്നാളിനു പുത്തനുടുപ്പ്' എന്ന പദ്ധതി ഈ വര്‍ഷവും നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ഇസ്ലാഹി സെന്റ് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ പ്രമുഖ വിദ്യാര്‍ഥി സംഘടനയായ എംഎസ്എം യത്തീം കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി നടപ്പാക്കി വരുന്ന ഈദ് ക്വിസ്വ പദ്ധതിയുമായി സഹകരിച്ചാണു കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒരാളുടെ വസ്ത്രത്തിന് 5 ദീനാര്‍ ആണു കണക്കാക്കിയിട്ടുള്ളത്. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നു സെന്റര്‍ സാമൂഹ്യക്ഷേമ വകുപ്പ് അസി. സെക്രട്ടറി ഉമര്‍ ബിന്‍ അബ്ദുള്‍ അസീസ് അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 97686620, 23915217, 24342698.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍