ബോണ്‍മോത്തില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളാഘോഷം
Friday, July 3, 2015 7:01 AM IST
ലണ്ടന്‍: ബോണ്‍മോത്തിലെ സൌത്ത് ബോണ്‍ സെന്റ് തോമസ് മോര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മായുടെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ അഞ്ചിനു (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30നാണു തിരുനാളാഘോഷം.

ഇംഗ്ളണ്ടിലെ റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ ഔദ്യോഗികമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം സ്ഥിരമായി പ്രതിഷ്ഠിച്ച് ഇംഗ്ളീഷുകാരുള്‍പ്പെടെയുള്ള വിശ്വാസികള്‍ ഒരുമയോടെ പ്രാര്‍ഥിക്കുന്ന ദേവാലയം എന്ന ഖ്യാതി ബോണ്‍മോത്തിലെ സെന്റ് തോമസ് മോര്‍ ദേവാലയത്തിന്റെ പ്രത്യേകതയാണ്.

വിശുദ്ധയുടെ ത്യാഗോജ്വലമായ ജീവചരിത്രത്തില്‍ ആകൃഷ്ടനായ മുന്‍ ഇടവക വികാരി ഫാ. വിറ്റാലിസ് മുന്‍കൈയെടുത്താണു വിശുദ്ധയുടെ തിരുസ്വരൂപം ദേവാലയത്തില്‍ സ്ഥിരമായി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും തിരുനാള്‍ ആഘോഷമായി കൊണ്ടാടുന്നു. നൊവേനയ്ക്കുശേഷം ഫാ. ചാക്കോ പനത്തറ, ഫാ. ഡാരിന്‍, ഫാ. സിജു, ഫാ. ജോസഫ് കൊട്ടുകാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ റാസയും തുടര്‍ന്നു പ്രദക്ഷിണവും നടക്കും. തുടര്‍ന്നു നേര്‍ച്ച വിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

മലയാളി വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്ന തിരുനാളിന്റെ എല്ലാ കാര്യങ്ങളും ഇടവക വികാരി ഫാ. ഡാരില്‍ നേരിട്ടു നേതൃത്വം നല്‍കുന്നു.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഠവീാമ ങീൃല ഞഇ ഇവൌൃരവ, 42 ഋൃീി ഞീമറ, ആീൌൃിലാീൌവേ ആഒ6 5 ഝഏ.