മാഞ്ചസ്ററില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിനു സ്വീകരണം നല്‍കി
Friday, July 3, 2015 7:00 AM IST
മാഞ്ചസ്റര്‍: യുകെയിലെ മലയാറ്റൂര്‍ എന്ന അപര നാമധേയത്താല്‍ അറിയപ്പെടുന്നതും പത്താം വാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റര്‍ തിരുനാളില്‍ മുഖ്യകാര്‍മികനായെത്തുന്ന ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

വൈകുന്നേരം നാലിനു ഖത്തര്‍ വിമാനത്തില്‍ ആര്‍ച്ച്ബിഷപ്പിനെ എയര്‍പോര്‍ട്ടില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു.

മാഞ്ചസ്റര്‍ സെന്റ് ജോണ്‍സ് പ്രിസ്ബറ്ററിയില്‍ ഇന്നു വൈകുന്നേരം തിരുനാളിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ വികാരിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. എല്ലാ കമ്മിറ്റിയംഗങ്ങളേയും യോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അറിയിക്കുന്നു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്